താലിബാന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 14പേര്‍ അറസ്റ്റില്‍

single-img
21 August 2021

അഫ്ഗാനില്‍ ജനാധിപത്യ സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിച്ച ഭീകര സംഘടനയായ താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ പതിനാലുപേര്‍ അറസ്റ്റില്‍.താലിബാന് അനുകൂല പോസ്റ്റുകള്‍ ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 14 പേരെ അസം പോലീസാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൌത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് താലിബാന്‍ അനുകൂല പോസ്റ്റിന്‍റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും, ലൈക്ക് ചെയ്യുന്നതിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വാര്‍ത്ത പങ്കുവച്ച് അസം സ്പെഷ്യല്‍ ഡിജിപി ജിപി സിംഗ് ട്വീറ്റ് ചെയ്യുകയുണ്ടായി.