പുതിയ ലുക്കില്‍ ‘അങ്കിൾ’ സിനിമയിലെ നായിക കാര്‍ത്തിക മുരളീധരൻ

single-img
21 August 2021

ദുല്‍ഖര്‍ നായകനായ സിഐഎ എന്ന സിനിമയില്‍ നായികയായാണ് കാര്‍ത്തികാ മുരളീധരന്‍ ആദ്യം മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. അതിന് ശേഷം മമ്മൂട്ടി ചിത്രം അങ്കിളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അമീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പികെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറ വര്‍ക്കിലൂടെ ശ്രദ്ധേയനായ പ്രമുഖ ഛായാഗ്രാഹകന്‍ സി കെ.മുരളീധരന്റെ മകളാണു കാര്‍ത്തിക.

അടുത്തിടെ ശരീര ഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ കാര്‍ത്തിക ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതോടൊപ്പം തന്നെ തന്റെ വെയ്റ്റ് ലോസ് ജേര്‍ണിയും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് പങ്കു വച്ചിരുന്നു. ചെറുപ്പകാലം മുതല്‍ ബോഡി ഷെയ്മിങ്ങിനു ഇരയായ ഒരാളാണ് താനെന്നും തന്റെ ശരീരത്തെ താന്‍ മനസിലാക്കിയ സമയമാണ് വഴിത്തിരിവായതെന്നും കാര്‍ത്തിക പറയുന്നു.

https://www.instagram.com/p/CStGdS-NaRi/