ത്രിപുരയിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തൃണമൂലിലേക്ക്

single-img
21 August 2021

ത്രിപുരയിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് സ്ഥാനം രാജിവച്ചു. സോഷ്യല്‍ മീഡിയയില്‍ താന്‍ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തെങ്കിലും തൃണമൂല്‍ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന.

പിജുഷ് കാന്തി ബിശ്വാസിന്റെ വാക്കുകള്‍: ‘ഞാനിവിടെ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ തന്ന സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കളോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു. പക്ഷെ ഇപ്പോള്‍ ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽനിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാർഥമായ നന്ദി”

അതേസമയം, ത്രിപുരയില്‍ കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുകയാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ നീക്കങ്ങളാണ് മമത ബാനര്‍ജി ത്രിപുരയില്‍ നടത്തുന്നത്.