കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി കുതിരക്ക് ബി ജെ പി പതാകയുടെ പെയിന്റടിച്ചു; പോലീസില്‍ പരാതി നൽകി മനേക ഗാന്ധിയുടെ സംഘടന

single-img
20 August 2021

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ ബിജെപിയുടെ ജന്‍ ആശീര്‍വാദ യാത്രയിൽ കുതിരക്ക് ബി ജെ പി പതാകയുടെ പെയിന്റടിച്ച സംഭവത്തില്‍ ഇന്‍ഡോര്‍ പോലീസില്‍ മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന പരാതി നല്‍കി.

പുനഃ സംഘടനയ്ക്ക് ശേഷമുള്ള പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന യാത്രയുടെ ഈ നടപടിക്കെതിരെ ബി ജെ പി എം പി മനേക ഗാന്ധിയുടെ എന്‍ ജി ഒ ആയ പി എഫ്എ . ആണ് പരാതി നല്‍കിയത്.

നിലവിൽ പോലീസ് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌ ഐ ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി ജെ പി പതാകയുടെ പെയിന്റടിച്ചത്.