ലക്ഷദ്വീപ് ഭരണകൂടം തുടങ്ങാന്‍ പോകുന്ന കടൽ പായൽ കൃഷി അടുത്ത എട്ടിന്റെ പണി: ഐഷ സുല്‍ത്താന

single-img
20 August 2021

ലക്ഷദ്വീപ് ലഗൂൺ/കടൽ വൻ പാരിസ്ഥീതീക ഭീഷണിയിലേക്ക് പോകുന്നതായി ലക്ഷദ്വീപിൽ നിന്നുള്ള സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷാ സുൽത്താന. ലക്ഷദ്വീപ് ഭരണകൂടം KappaphycusAIvarezii എന്ന കടൽ പായൽ കൃഷി ചെയ്യാൻ പോവുകയാണ് ഇത് അടുത്ത എട്ടിന്റെ പണി എന്നാണ് ഐഷാ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

കടൽ പായൽ വിദേശിയാണ്. നമ്മുടെ കടലിൽ കണ്ട് വരുന്ന വർഗത്തിൽപ്പട്ടതല്ല. അത്കൊണ്ട് തന്നെ ഇത് ഇവിടെ വളർത്തുന്നത് അത്യന്തം അപകടകരമാണ്. ഇത് പെട്ടന്ന് വളരുകയും പടരുകയും ചെയ്യുന്നത് കൊണ്ട് കോറലുകളിലും വൻതോതിൽ പടര്‍ന്ന് പിടിക്കും. അത് കോറലുകളെ കൂട്ടത്തോടെ കൊന്നു കൊണ്ടിരിക്കും… മാത്രമല്ല കോറലുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും സൂര്യപ്രകാശം അത്യാന്താപേക്ഷിതമായ ഒന്നാണ്. ഇത് പടര്‍ന്ന് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കോറല്‍സിനെ സൂര്യപ്രകാശം കിട്ടാതെ വരുമെന്നും ഐഷ പറയുന്നു.

നേരത്തെ തമിഴ് നാട്ടിൽ നടപ്പിലാക്കി പൊളിഞ്ഞ ഒരു പ്രോജക്റ്റ് ആണ് ഇപ്പോള്‍ മനോഹരമായ നമ്മുടെ തീരങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.തുടക്കത്തിൽ കുറെ കാശ് കിട്ടുമായിരിക്കും..പക്ഷേ അതിൻറെ പിറകെ വലിയൊരു ദുരന്തം കൂടി നാം കാണണമെന്നും ഐഷാ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലക്ഷദ്വീപ് ലഗൂൺ/കടൽ വൻ പാരിസ്ഥീതീക ഭീഷണിയിലേക്ക്…
ലക്ഷദ്വീപ് ഭരണകൂടം #KappaphycusAIvarezii എന്ന കടൽ പായൽ കൃഷി ചെയ്യാൻ പോവുകയാണ്… (അടുത്ത എട്ടിന്റെ പണി )അത് ഉണ്ടാക്കാൻ പോവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതും ഭയാനകവുമാണ്.. ഈ പറയപ്പെടുന്ന കടൽ പായൽ വിദേശിയാണ്. നമ്മുടെ കടലിൽ കണ്ട് വരുന്ന വർഗത്തിൽപ്പട്ടതല്ല..
അത്കൊണ്ട് തന്നെ ഇത് ഇവിടെ വളർത്തുന്നത് അത്യന്തം അപകടകരമാണ്.. ഇത് പെട്ടന്ന് വളരുകയും പടരുകയും ചെയ്യുന്നത് കൊണ്ട് കോറലുകളിലും വൻതോതിൽ പടര്‍ന്ന് പിടിക്കും ..അത് കോറലുകളെ കൂട്ടത്തോടെ കൊന്നു കൊണ്ടിരിക്കും… മാത്രമല്ല കോറലുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും സൂര്യപ്രകാശം അത്യാന്താപേക്ഷിതമായ ഒന്നാണ്.

ഇത് പടര്‍ന്ന് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കോറല്‍സിനെ സൂര്യപ്രകാശം കിട്ടാതെ വരും..അങ്ങനെയും കോറല്‍സ് നശിക്കും.. അത് മാത്രമല്ല ,ഇവിടത്തെ തത്തമത്സ്യങ്ങൾ പോലുള്ളവ ഇവ തിന്ന് ജീവിക്കുന്ന മത്സരങ്ങള്‍ക്ക് വിദേശിയായത് കൊണ്ട് ഇത് തിന്നാന്‍ വലിയ താത്പര്യവും ഉണ്ടാവില്ല..ഇവിടത്തെ മത്സ്യങ്ങളുടെ ജീവിതത്തെയും അനുകൂലനത്തെയും ഇത് സാരമായി ബാധിക്കും..മത്സ്യ സമ്പത്ത് കുറയാനും കടൽ ശവപ്പറമ്പാവാനും വഴി ഒരുക്കും..

ഇന്ന് ലക്ഷദ്വീപ് ഭരണകൂടം വളരെ മുൻഘടന കൊടുത്ത് കൊണ്ട് ചെയ്യാൻ പോവുന്ന ഒരു പ്രോജക്റ്റ് ആണ് ”Seaweed Mission Project” അതായത് ഫാഷി വളർത്തൽ !! അതിനു വേണ്ടി വിവിധ ദ്വീപിലെ ഫിഷറീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒരു ദ്വീപുതല ടാസ്ക് ടീമിനെ വരെ നിയോഗിച്ചു കഴിഞ്ഞു. മാത്രമല്ല ഫാഷി പർച്ചേസ് ചെയ്യാൻ രണ്ട് സ്റ്റാഫ്മാരെ അന്തമാനിലേക്ക് അയച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് …


ഇനി എന്താണ് ഈ പ്രോജക്റ്റ് എന്ന് നോക്കാം..

Kappaphycus Alvarezii എന്ന ഒരു തരം റെഡ് ആൽഗേയാണ് ഇൗ പ്രോജക്റ്റിന് വേണ്ടി പർച്ചേസ് ചെയ്യുന്നത്..അത് കടൽപരപ്പിൽ പെട്ടെന്ന് വളരുന്നതും പടർന്ന് പിടിക്കുന്നതുമായ ഒരുതരം കടൽഫാഷിയാണ്..1960 കാലഘട്ടങ്ങളില്‍ ഫലിപ്പിൻസിലാണ് ആദ്യമായി വ്യവസായിക അടിസ്ഥാനത്തിൽ K.Alavarezii വികസിപ്പിച്ചെടുത്തത്. ഇതിൻറെ ഉത്പന്നങ്ങള്‍ ഫുഡ് വ്യവസായത്തിലും, സൗന്ദര്യവർദ്ധക വസ്തുക്കളുണ്ടാക്കാനും മരുന്നുകള്‍ ഉണ്ടാക്കാനും ചേരുവകളായി വൻതോതിൽ ഉപയോഗിച്ച് വരുന്നുണ്ട്.. വളരെ കുറഞ്ഞ ചെലവില്‍ ഇത് ലഭിക്കുമെന്നുള്ളതും പെട്ടന്ന് വർദ്ധനവ് ഉണ്ടാവുമെന്നുള്ളതും ഇതിൻറെ മാർക്കറ്റ് വ്യാലൂ ഉയർന്നതായതു കൊണ്ടും വ്യവസായികമായി നല്ല സാധ്യതയുള്ള ഒരു പ്രോജക്റ്റ് ആണ് ഇത്…കുറെ പേർക്ക് പ്രതേകിച്ച് മത്സ്യ ബന്ധന തൊഴിലാളികൾക്ക് കുറഞ്ഞ കാലയളവിനുള്ളിൽ കുറച്ച് പൈസ ഉണ്ടാക്കാൻ ചിലപ്പോള്‍ ഈ പ്രജക്‌റ്റ് കൊണ്ട് സാധിക്കും.കുറച്ച് തൊഴിലവസരവും ലഭിച്ചേക്കാം..

എന്നാൽ അത് ഉണ്ടാക്കാൻ പോവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതും ഭയാനകവുമാണ്.. ഈ പറയപ്പെടുന്ന കടൽഫാഷി വിദേശയിനമാണ്..നമ്മുടെ കടലിൽ കണ്ട് വരുന്ന വർഗത്തിൽപ്പട്ടതല്ല..അത്കൊണ്ട് തന്നെ ആ ഫാഷി ഇവിടെ വളർത്തുന്നത് അത്യന്തം അപകടകരമാണ്.. ഇത് പെട്ടന്ന് വളരുകയും പടരുകയും ചെയ്യുന്നത് കൊണ്ട് ഈ ഫാഷി കോറലുകളിലും വൻതോതിൽ പടര്‍ന്ന് പിടിക്കും ..അത് കോറലുകളെ കൂട്ടത്തോടെ കൊന്നു കൊണ്ടിരിക്കും… മാത്രമല്ല കോറലുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും സൂര്യപ്രകാശം അത്യാന്താപേക്ഷിതമായ ഒന്നാണ്. ഈ ഫാഷി പടര്‍ന്ന് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കോറല്‍സിനെ സൂര്യപ്രകാശം കിട്ടാതെ വരും..അങ്ങനെയും കോറല്‍സ് നശിക്കും.. അത് മാത്രമല്ല ,ഇവിടത്തെ തത്തമത്സ്യങ്ങൾ പോലുള്ള ഫാഷി തിന്ന് ജീവിക്കുന്ന മത്സരങ്ങള്‍ക്ക് വിദേശിയായത് കൊണ്ട് ഇത് തിന്നാന്‍ വലിയ താത്പര്യവും ഉണ്ടാവില്ല..ഇവിടത്തെ മത്സ്യങ്ങളുടെ ജീവിതത്തെയും അനുകൂലനത്തെയും ഇത് സാരമായി ബാധിക്കും..മത്സ്യ സമ്പത്ത് കുറയാനും കടൽ ശവപ്പറമ്പാവാനും വഴി ഒരുക്കും..

ഇതിൻറെ വ്യവസായിക പ്രാധാന്യം മനസിലാക്കി Pepsico കമ്പനി 2000 കാലഘട്ടത്തിൽ തമിഴ് നാട് സർക്കാരിൻറെ പിന്തുണയോടെ ഗൾഫ് ഓഫ് മന്നാർ ദ്വീപുകളില്‍ ഈ പ്രോജക്റ്റ് ചെയ്തിരുന്നു …അതിലൂടെ കമ്പനിക്കും സർക്കാറിനും അ പ്രദേശത്തിലുള്ള മത്സ്യതൊഴിലാളികൾക്കും ഒരുപാട് വരുമാനങ്ങളും ലാഭങ്ങളുമുണ്ടായി തുടക്കത്തില്‍..ലാഭം ഉണ്ടാക്കിയതിന് ശേഷം കമ്പനി പിൻവലിഞ്ഞു…അവസാനം 2008 ആവുമ്പോഴേക്കും അതിൻറെ പാർശ്വഫലങ്ങൾ കണ്ടു തുടങ്ങി..ആ പ്രദേശങ്ങളിലെ മത്സ്യ സമ്പത്ത് ഇല്ലാതെയായി .പല കടൽ ജീവികളും മത്സ്യങ്ങളും അപ്രത്യക്ഷമായി ..അതിനേക്കാൾ ഭായാനകമായി അവിടത്തെ കോറലുകളെല്ലാം വൻതോതിൽ നശിച്ചു.. പ്രതേകിച്ച് ഷിങ്കിൾദ്വീപ് ,കുറുസദായ് ദ്വീപ് ,പൂമാരിച്ചൻ ദ്വീപ് എന്നിവിടങ്ങളിലെ കോറലുകളിൽ മുഴുവനും ഈ ഫാഷി കേറിപ്പിടിച്ചു..അതൊടെ എല്ലാം നശിച്ചു തുടങ്ങി….

ഇപ്പോള്‍ തമിഴ്നാട് സർക്കാർ വൻതുക ചെലവാക്കി കൊണ്ട് ആ ഫാഷികൾ റിമൂവ് ചെയ്യാനുള്ള ശ്രമത്തിലാണ്..പക്ഷേ അത് റിമൂവ് ചെയ്യുന്നതും വളരെ പ്രയാസമായ കാര്യമാണ്..അപ്പോഴും കോറല്‍സ് നശിക്കും…പിടിച്ചു പറിച്ചെടുക്കൽ മാത്രമാണ് ഏക റീമൂവൽ മാർഗ്ഗം..അങ്ങനെ ചെയ്യുമ്പോള്‍ കോറല്‍സ് ഒടിയുന്നു…ചുരുക്കത്തില്‍ തമിഴ് നാട് സർക്കാർ ആകെ വെട്ടിലായ അവസ്ഥയിലാണ്….Environment impact Assessment നടത്താതെയായിരുന്നു അന്ന് PEPSICO കമ്പനി ആ പ്രോജക്റ്റ് ചെയ്തത്..അതിൻറെ പാർശ്വഫലങ്ങൾ അവിടത്തെ ജനത ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു..

ഒരുപാട് ശാസ്ത്രീയമായ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്..Suganthi Devadson Marine Research Institute ,Tuticorin പോലുള്ള സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങളും ആർട്ടിക്കിൾസും പരസ്യപ്പെടുത്തിയിട്ടുണ്ട്…പല പത്രങ്ങളിലും ഇതേ പറ്റി വാർത്തകൾ വന്നിട്ടുണ്ട് (Eg.The Hindu ,March 18 ,2011 Chennai Edition)

അതിൽ വ്യക്തമായി പറയുന്നത് , ”The channel between Krusadai and Pamban mainland starts from the south Palk way Bay, where the intense spread of the weed was noticed and it runs through the Pamban Pass to the shores of Krusadai Island.Out of 5.4sq km coral reef area in 2009 ,over 23 per cent has been fully covered and distroyed by the invasive exotic weed.Once the invasion has begun ,it will be difficult to eradicate the exotic sea weed” If the exotic weed is allowed to spread further it would pose a grave danger when natural calamities such as cyclones and tsunamis take place.”

അങ്ങനെ തമിഴ് നാട്ടിൽ നടപ്പിലാക്കി പൊളിഞ്ഞ ഒരു പ്രോജക്റ്റ് ആണ് ഇപ്പോള്‍ മനോഹരമായ നമ്മുടെ തീരങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്..തുടക്കത്തിൽ കുറെ കാശ് കിട്ടുമായിരിക്കും..പക്ഷേ അതിൻറെ പിറകെ വലിയൊരു ദുരന്തം കൂടി നാം കാണണം..

പലർക്കും ഇത് ഉൾക്കൊള്ളാൻ പറ്റുമോ എന്നറിയില്ല..ചിലപ്പോള്‍ വികസന വിരോധികളാക്കി ചിത്രികരിക്കപ്പെട്ടേക്കാം..എന്നാലും ലഭിച്ച അറിവുകളിൽ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ എല്ലാവരുമായി പങ്കു വെക്കുന്നു എന്ന് മാത്രം .ഇത് മായി ബന്ധപ്പെട്ട കൂടൂതല്‍ കാര്യങ്ങള്‍ അറിയാൻ ശ്രമിക്കണം ..ആർക്കോ വേണ്ടി നമ്മുടെ നാടിനെ നശിപ്പിക്കണോ ?..മുതലെടുപ്പ് നടത്തിയവർ അങ്ങ്പോകും…അനുഭവിക്കാൻ ഇവിടെ ബാക്കി ഉണ്ടാവുക നമ്മളാണ്

ഈ പ്രോജക്റ്റ് ലക്ഷദ്വീപിൽ നടപ്പിലാക്കാന്‍ പോവുന്നതും എൺവിറോൺമെൻ്റൽ ഇംപാക്റ്റ് അസസ്സ്മെൻ്റ് നടത്താതെയാണ്…മാത്രമല്ല ഒരു പൈലറ്റ് പ്രോജക്റ്റ് പോലെ ഒരു ദ്വീപിൽ നടത്തി നോക്കി അതിൻറെ പാർശ്വഫലങ്ങൾ നോക്കീട്ട് വേണമായിരുന്നു എല്ലാ ദ്വീപുകളിലും നടപ്പിലാക്കേണ്ടത്..എന്നാൽ ഇതൊന്നും ചെയ്യാതെ നേരിട്ട് എല്ലാ ദ്വീപിലും ഈ പ്രോജക്റ്റ് ഉടനെ തുടങ്ങും… ഒരിക്കല്‍ കൂടി പറയുകയാണ്, ഒരു തവണ ഇത് നമ്മുടെ ദ്വീപിൽ കൊണ്ട് വന്ന് വളർത്താൻ തുടങ്ങിയാല്‍ അതോടെ നമ്മുടെ ഈ പവിഴസ്വർഗ്ഗം ശവപറമ്പാവുമെന്നത് ഉറപ്പാണ്