ആദ്യ പ്രസാദ്: ടോവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലൂടെ മലയാളത്തിൽ പുതിയൊരു നായിക

single-img
20 August 2021

ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിലൂടെ മലയാളത്തിൽ പുതിയൊരു നായിക കൂടി എത്തുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയും അറിയപ്പെടുന്ന മോഡലുമായ ആദ്യ പ്രസാദ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ നിഴൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ അവതരിപ്പിച്ചിരുന്നു. ഈ സിനിമയിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.