മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

single-img
16 August 2021

കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജനങ്ങളിലെ വാക്‌സിനേഷനിലും മരണനിരക്ക് ഉയരാതെ പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം.

വൈറസ് വ്യാപനത്തിനെതിരെ മികച്ച രീതിയിലാണ് കേരളം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 1.11 കോടി ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. ഇത് തീര്‍ച്ചയായും നല്‍കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ ആരോഗ്യ സംവിധാനം അടിസ്ഥാനതലം മുതല്‍ മികച്ചതാണെന്നും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രത്തിന്റെ പ്രത്യേക സംഘത്തോടൊപ്പം കേരളത്തില്‍ എത്തിയ ആരോഗ്യ അമന്ത്രി പറഞ്ഞു.