കേരളത്തിലെ എല്ലാ ജില്ലകൾക്കും മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കാന്‍ ഒരു കോടി രൂപ വീതം അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി

single-img
16 August 2021

കേരളത്തില്‍ ഓരോ ജില്ലകള്‍ക്കും അവരുടെതായ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനായി അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നേരത്തെ രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ ഈ പ്രഖ്യാപനം .

കേരളം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും ഇന്ന് കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ് എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ സി യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഇതോടൊപ്പം തന്നെ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വാഗ്ദാനം ചെയ്യുകയുമുണ്ടായി.