അഫ്ഗാനില്‍ താലിബാന്‍ സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു: ഇമ്രാന്‍ ഖാന്‍

single-img
16 August 2021

താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ച പിന്നാലെ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ നേരത്തെ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു.

അടിമത്തെത്തെക്കാള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു അവര്‍. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുകയാണ് അഫ്ഗാനില്‍ സംഭവിച്ചത്.-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ആയിരങ്ങളാണ് രാജ്യം വിടാന്‍ തയ്യാറായത്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് താലിബാന്‍ അഫ്ഗാനില്‍ അക്രമം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.