സൈനിക യൂണിഫോം ധരിച്ച് ബിജെപി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട്; വിവാദമായപ്പോള്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു

single-img
16 August 2021

ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ഔദ്യോഗിക യൂണിഫോം ദുരുപയോഗംചെയ്ത് തലസ്ഥാനമായ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥാണ് സൈന്യത്തിന്റെ യൂണിഫോം അണിഞ്ഞുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയത്.

കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തി ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ യൂണിഫോം സൈന്യത്തിന്റെ പുറത്തുള്ള മറ്റുള്ളവര്‍ ധരിക്കുന്നത്പ്രോട്ടോക്കോള്‍ ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കി 2020ല്‍ കരസേന വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ചിത്രങ്ങളില്‍ ആശ ധരിച്ചിരിക്കുന്നത് സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം. സംഭവം വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്ത പിന്നാലെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.