സ്വാതന്ത്ര്യദിനത്തില്‍ ജെ എന്‍ യു ആക്രമിക്കുമെന്ന് ഭീഷണി; വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള യുവാവ് പിടിയില്‍

single-img
15 August 2021

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് ജെ എന്‍ യു ക്യാമ്പസ് ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെ ഭീഷണി മുഴക്കിയ വികാസ് ഷെരാവത്ത്, രാജകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

താന്‍ വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട് 2018 മുതല്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനോട് വെളിപ്പെടുത്തിയ വികാസ് ഷെരാവത്തിനെതിരെ നേരത്തെയും പോലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയെ ഭീഷണിപ്പെടുത്തിയതിനും അസഭ്യംവിളിച്ചതിനുമാണ് ഇയാളെ നേരത്തെ പോലീസ് പിടികൂടിയത്.

പ്രതികള്‍ രാജകുമാറിന്റെ ഫോണില്‍ നിന്നാണ് ഭീഷണി വീഡിയോ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് ഇവര്‍ക്ക് ജെ എന്‍ യുവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.