അഫ്ഗാനില്‍നിന്നും പ്രസിഡന്റ് അഷ്‌റഫ് ഗാനിയും വിശ്വസ്തരും രാജ്യം വിട്ടു

single-img
15 August 2021

കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പൂര്‍ണമായി അധികാരം പിടിച്ചെടുത്തതോടെ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജിവെച്ച് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തോടൊപ്പം വിശ്വസ്തരും രാജ്യം വിട്ടതയാണ് അഫ്ഗാനിസ്ഥാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, താജിക്കിസ്ഥാനിലേക്കാണ് ഗാനി കടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തങ്ങളുടെ സംഘം ദോഹയിലേക്ക് പോകുമെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മാദി നേരത്തെ അറിയിച്ചിരുന്നു.രാജ്യത്തിന്റെ അധികാരമൊഴിയാന്‍ ഗാനി സമ്മതിച്ചുവെന്നു് നേരത്തെ താലിബാനും വെളിപ്പെടുത്തിയിരുന്നു.