നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായത്: കെ സുരേന്ദ്രന്‍

single-img
15 August 2021

കേന്ദ്ര ഭരണത്തില്‍ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്ന കാര്യം സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ 74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്. യുവമോർച്ച സംഘടിപ്പിച്ച മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍.