ഒരേയൊരു ചോദ്യം; മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര

single-img
15 August 2021

രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ ഒരേയൊരു ചോദ്യത്താല്‍ പൊളിച്ചടുക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. ഇന്ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഏപ്രില്‍ ഫൂള്‍ ദിനമാണോ അതോ സ്വാതന്ത്ര്യ ദിനമാണോ എന്നായിരുന്നു മഹുവയുടെ മറു ചോദ്യം.

ഇനി വരുന്ന 25 വര്‍ഷം ഇന്ത്യയുടെ ശുഭ സമയം ആണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അമൃത് കാല്‍ അഥവാ ശുഭ സമയത്തിന്റെ ഉദ്ദേശ്യം രാജ്യത്തെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നായിരുന്നു മോദി പറഞ്ഞത്.