ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

single-img
15 August 2021

രാജ്യത്തിന്റെ 75ആം സ്വാതന്ത്രദിനമായ ഇന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തിരുവനതപുരം മ്യൂസിയം പോലീസ് കേസെടുത്തു.

ബിജെപി ഓഫീസില്‍ ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് കെ സുരേന്ദ്രന്‍ ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ ശരിയായ വിധത്തില്‍ ഉയര്‍ത്തി.

തലസ്ഥാനത്തെ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തുന്ന സമയത്ത് പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടായിരുന്നു.