അഫ്​ഗാൻ സ‌ർക്കാ‌ർ താലിബാന് കീഴടങ്ങി; ചെറുത്തുനില്‍പ്പിന് നിൽക്കാതെ അഫ്ഗാൻ സൈന്യം

single-img
15 August 2021

തലസ്ഥാനത്തെ മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെ പൂര്‍ണ്ണമായും അഫ്​ഗാൻ സ‌ർക്കാ‌ർ താലിബാന് കീഴടങ്ങി. നിലവില്‍ അഫ്​ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ തന്ത്രപ്രധാനമായ. കാബൂൾ ന​ഗരം കൂടി താലിബാൻ കീഴടക്കിയിരിക്കുകയാണ്. താലിബാനുമായുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.

അതേസമയം, അന്താരാഷ്‌ട്ര തലത്തില്‍ അഫ്​ഗാൻ പ്രതിസന്ധി ച‌ർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഇതേസമയം തന്നെ പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.