സ്വാതന്ത്ര്യദിനത്തിന് അവധി; സംസ്ഥാനത്ത് നാളെ മദ്യ വില്‍പന ഉണ്ടാവില്ല

single-img
14 August 2021

കേരളത്തിൽ നാളെ ബെവ്‌കോ വഴി മദ്യ വില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. നിലവിൽ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്.