വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ; എംഎസ് എഫ് നേതൃത്വത്തിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്

single-img
13 August 2021

വനിതാ പ്രവര്‍ത്തകരോട് നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ എംഎസ്എഫ് സംസ്ഥാന നേത്രുത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിത നൽകിയ പരാതിയിൽ അന്വേഷണം വേണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതി കാര്യം തങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ലീഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു.

നിലവില്‍ പ്രശ്നം പാര്‍ട്ടിയിൽ ചര്‍ച്ച ചെയ്യുമെന്നും വനിതാ ലീഗിൽ ഇതുവരേയും പരാതി ലഭിച്ചിട്ടില്ലെന്നും അവർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. എവിടെയാണ് നീതി എവിടെയാണ് ന്യായമെന്ന് കൃത്യമായും സത്യമായും അന്വേഷിക്കേണ്ടതുണ്ടെന്നും നൂർബിന റഷീദ് പറഞ്ഞു.

അതേസമയം, ഹരിത നേതാക്കളുടെ പരാതി വിശദമായ പരിശോധിക്കുമെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാൽ വ്യക്തമാക്കി. നേരത്തെ, മുസ്ലീം ലീഗിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് എംഎസ്എഫിന്റെ വനിത സംഘടന ഹരിത വിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.