പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കൈക്കൂലി വാങ്ങവേ എസ്ഐ വിജിലൻസ് പിടിയില്‍

single-img
12 August 2021

പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കൈക്കൂലി വാങ്ങവേ എസ്ഐ വിജിലൻസിന്റെ പിടിയിലായി.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്.

ഒരു ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ് നടന്നത്. പാലക്കാട് സ്വദേശിയായ വിനോയിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. ഇയാളിൽനിന്ന് 20000 രൂപ അനിൽകുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു.

ഇന്ന് എസ് ഐ 5000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിനോയ് വിജിലൻസിനെ അറിയിച്ചത്. അനിൽകുമാറിനെ കുറിച്ച് വ്യാപകമായ പരാതിയുണ്ടെന്ന് വിജിലൻസ് അറിയിച്ചു.