മൂലമറ്റത്ത് 6 ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
12 August 2021

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചു. പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി എത്തുന്നത് വരെ ലോഡ്ഷെഡിങ് ഉണ്ടാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.