ശ്രീജേഷ് എന്ന് പേരുളളവർക്ക് പെട്രോൾ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി പെട്രോൾ പമ്പുടമ

single-img
12 August 2021

ഒളിമ്പിക്‌സ് മെഡൽ നേടിയ ഹോക്കി ടീമിലെ അംഗം, മലയാളിയായ പി ആർ ശ്രീജേഷിന് ആദരവുമായി തിരുവനന്തപുരത്തെ പെട്രോൾ പമ്പുടമ സുരേഷ്. പിആർ ശ്രീജേഷിനോടുള്ള ആദര സൂചകമായി ശ്രീജേഷ് എന്ന് പേരുളളവർക്ക് പെട്രോൾ സൗജന്യമായി നൽകുമെന്നാണ്കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പുടമ നൽകിയിട്ടുള്ള വാഗ്ദാനം.

ഇത് പ്രകാരം പമ്പിലെത്തുന്നവർ പേര് ശ്രീജേഷാണ് എന്ന് തെളിയിക്കുന്ന ഐഡി കാണിച്ചാൽ ആർക്കും 101 രൂപയുടെ പെട്രോൾ സൗജന്യമായി നൽകുമെന്ന് പമ്പുടമ അറിയിച്ചു. ഈ ഓഫർ ഒരാൾക്ക് ആഴ്ചയിൽ ഒരു പ്രാവശ്യമാണെന്നും അടുത്ത ആഴ്ച അയാൾക്ക് വീണ്ടും വരാമെന്നും പമ്പുടമ പറഞ്ഞു.