കെ ടി ജലീലിന് വധഭീഷണി; വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്ന് ശബ്ദസന്ദേശം

single-img
12 August 2021

മുൻ മാതൃ കെ ടി ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്ന് ശബ്ദസന്ദേശം. ജലീലിന് വാട്സ് ആപ്പ് വഴി വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ‘എന്നെ അറിയാമല്ലോ’ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്.

ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ജലീൽ പറഞ്ഞു. ശബ്ദസന്ദേശം ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. വധഭീഷണിയായ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വധഭീഷണി ഉയർന്നിരിക്കുന്നത്.