ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകന് 10 വര്‍ഷം കഠിന തടവും പിഴയും

single-img
12 August 2021

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശിയായ പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകന്‍ പ്രജിത് കുമാറിനെ കോടതി ശിക്ഷ വിധിച്ചത്. 2017 ഏപ്രില്‍ 10 നായിരുന്നു സംഭവം.

വിധിയിലെ പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ കൂടുതലായി അനുഭവിക്കേണ്ടി വരും. മഞ്ചേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രജിത്ത് കുമാര്‍ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തല പിടിച്ച് ചുമരിലിടിച്ചാണ് രാധാമണിയെ കൊലപ്പെടുത്തിയത്.