അവര്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തില്‍; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

single-img
12 August 2021

കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസിലെ യാത്രയ്ക്കിടയില്‍ ട്രെയിനില്‍ വെച്ച് തന്നോട് അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താന്‍ പരാതി നല്‍കി.

സംഭവം നടന്ന പിന്നാലെ തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തന്നെ കൊല്ലണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി.