ശ്രീജേഷിന് കേരളം നൽകുന്നത് രണ്ട് കോടി രൂപയും വിദ്യാഭ്യാസ വകുപ്പിലെ ജോലിയിൽ പ്രമോഷനും

single-img
11 August 2021

രാജ്യത്തിനായി ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി താരവും ഗോൾകീപ്പറുമായ മലയാളി ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികവും ജോലിയിൽ പ്രമോഷനും നൽകി ആദരിച്ച് കേരള സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്ഥാനക്കയറ്റം നൽകുന്നത്.

ഇതോടൊപ്പം തന്നെ ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റ് മലയാളികൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും പാരിതോഷികം നൽകാൻ തീരുമാനിച്ചു. അതേസമയം, സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം നൽകാൻ വൈകുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ തീരുമാനം സർക്കാർ മനപൂർവം വൈകിക്കുന്നതല്ലെന്നും ശ്രീജേഷിനുള‌ള പാരിതോഷികം ബുധനാഴ്‌ച സഭയിൽ പ്രഖ്യാപിക്കുമെന്നും കായികമന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചിരുന്നു.