നേരിട്ടുള്ള വിദേശ നിക്ഷേപം കൂടി; സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുന്നു: പ്രധാനമന്ത്രി

single-img
11 August 2021

മഹാമാരിയുടെ കാലത്തും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നേട്ടം ഉണ്ടാക്കിയതായും സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സാങ്കേതിക വിദ്യാ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. ഫലപ്രദമായി അവസരങ്ങൾ വിനിയോ​ഗിക്കാൻ വ്യവസായ ലോകം തയാറാകണമെന്നും സി ഐ ഐ വാർഷിക സമ്മേളനത്തിൽ സംസാരിക്കവേ മോദി പറഞ്ഞു.

നമ്മുടെ രാജ്യത്തെ വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.ഭാവിയിൽ സ്വന്തം നാട്ടിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടത്. അതുകൊണ്ടുതന്നെ ഇരട്ടി പ്രയത്നത്തിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ.

ഇതിനോടൊപ്പം തന്നെ നമ്മുടെ പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പ്രതിരോധ രംഗത്ത്സ്വകാര്യമേഖലക്കായി വാതിലൂകൾ കൂടുതൽ തുറക്കുകയാണ് കേന്ദ്ര സർക്കാരെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.