റിസോർട്ട് റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ട ഡി വൈ എസ് പിക്ക് സസ്പൻഷൻ

single-img
11 August 2021

റിസോർട്ടിൽ നടത്തിയ റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡി വൈ എസ് പിക്ക് സസ്പൻഷൻ. മുൻ ആറ്റിങ്ങൽ ഡി വൈ എസ് പിയായിരുന്ന എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്.

ഇയാൾക്കെതിരെ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ കടയ്ക്കാവൂർ പോക്സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു സുരേഷ്.