സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവബത്തയും നല്‍കാന്‍ തീരുമാനം

single-img
11 August 2021

സംസ്ഥാനത്ത് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുന്നതിൽ ഉണ്ടായിരുന്ന അവ്യക്തത നീക്കം ചെയ്ത് ധനമന്ത്രി. കുറി സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

മുൻകാലങ്ങളിൽ നൽകിയ പോലെ ഇത്തവണയും നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും. ഇരതേ ഓണത്തിന് ശമ്പളവും അഡ്വാൻസും നൽകുന്ന പതിവുണ്ടായിരുന്നു പക്ഷെ ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് നൽകില്ലെന്നും ധനമന്ത്രി അറിയിച്ചു.