തുടര്‍ഭരണം സി പി എമ്മിന് ദോഷം ചെയ്യും; ഇത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴി: അരുന്ധതി റോയ്

single-img
11 August 2021

സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയതില്‍ പ്രതികരണവുമായി സാഹിത്യകാരി അരുന്ധതി റോയ്. തുടര്‍ഭരണം സി പി എമ്മിന് ദോഷം ചെയ്യുമെന്നും ബംഗാളിലേതുപോലെ കേരളത്തില്‍ സി പി എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിന് അനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണെന്നും മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് അനുവദിച്ച അഭിമുഖത്തില്‍ അരുന്ധതി റോയി അഭിപ്രായപ്പെട്ടു.

‘കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ ആ മാറ്റം മുറിഞ്ഞിരിക്കുന്നുവെന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അത് സി പി എമ്മിന്റെ ഗുണത്തെ കരുതിയാണെന്നും അവര്‍ പറയുന്നു.

‘നമ്മുടെ നാട്ടില്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നേട്ടമുണ്ടായതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ തരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് ഒറ്റ സീറ്റും ലഭിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും സിസ്റ്റര്‍-ഇന്‍-ലോ തെരഞ്ഞെടുപ്പ് സമയത്ത് ‘ബിജെപി=ആനമുട്ട’ എന്ന മെസേജ് അയച്ചപ്പോള്‍ മലയാളി എന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നിയതായും അരുന്ധതി റോയ് പറഞ്ഞു.