ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകും: മന്ത്രി വി ശിവൻകുട്ടി

single-img
10 August 2021

ഒളിംപിക് മെഡൽ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായ മലയാളി പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെങ്കിലും ഒരു വകുപ്പിന് മാത്രം ഇക്കാര്യം തീരുമാനിക്കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ശ്രീജേഷിന് മാതൃകാപരമായ പാരിതോഷികം നൽകണമെന്ന് സഭയില്‍ ആവശ്യപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മന്ത്രി മറുപടി നല്‍കിയത്. ദീര്‍ഘമായ 49 വർഷത്തിന് ശേഷം ഒളിംപിക്സ് മെഡൽ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന് പ്രസ്താവന ഉണ്ടായത്.