ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യം

single-img
10 August 2021

പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെ അവസാരം ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതി ജാമ്യം അനുവദിച്ചു. പുറമെ 25000 രൂപയുടെ രണ്ട് ആൾജാമ്യവും നൽകണം. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ജാമ്യഅപേക്ഷയിൽ കോടതിയിൽ അറിയിച്ചിരുന്നു.

പോലീസ് ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ഏകദേശം ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആർടിഒ എൻഫോഴ്സ്മെന്റിന് ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

ഇന്നലെയായിരുന്നു വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ കളക്ടറേറ്റിൽ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിൽ എടുത്തത്.