പേസ് ബോളിംഗില്‍ ഇന്ത്യയുടെ ഈ നിര എന്നെ അദ്ഭുതപ്പെടുത്തുന്നു: ഇന്‍സമാം

single-img
9 August 2021

ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം മഴ തട്ടിക്കളഞ്ഞെങ്കിലുംഈ ഈ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം വളരെ ശ്രദ്ധേയമാകുകയാണ്. ഇംഗ്ലണ്ടിനെ തുടര്‍ച്ചയായി രണ്ടിന്നിങ്‌സിലും കൂടാരം കയറ്റിയ ഇന്ത്യന്‍ പേസ് ബൗളിങ് നിരയെ മുന്നില്‍ നിന്നും നയിച്ചത് ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബോളര്‍മാര്‍ ആയിരുന്നു.

പാകിസ്ഥാന്റെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ഇന്‍സമാം ഉള്‍ ഹഖ് ഇപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഒരിക്കലും ഇന്ത്യക്ക് ഒരിക്കലും ഇത്രയും ആക്രമണോത്സുകതയുള്ള പേസ് ബൗളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത് ഇന്ത്യ തന്നെയാണോ എന്ന് ആശ്ചര്യം തോന്നുന്നുവെന്നുമാണ് ഇന്‍സമാം അഭിപ്രായപ്പെട്ടത്.

”സാധാരണയായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബൗളര്‍മാര്‍ ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ തുടക്കത്തില്‍ താളം ലഭിക്കാറില്ല. ഇവിടെയാവട്ടെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെക്കാളും എപ്പോഴും എല്ലാക്കാലത്തും പേസ് ബൗളിങ്ങില്‍ മുന്നില്‍ പാകിസ്താനായിരുന്നു. ഇംഗ്ലണ്ടില്‍ എന്നാല്‍ ഞങ്ങളുടെ പേസ് സംഘത്തിനു പോലും ആദ്യ മത്സരങ്ങളില്‍ പലപ്പോഴും താളം പിഴച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ ഇപ്പോള്‍ ഇന്ത്യയുടെ ഈ നിര എന്നെ അദ്ഭുതപ്പെടുത്തുന്നു”- ഇന്‍സമാം പറഞ്ഞു. ഈ രീതിയിലുള്ള ഒരു ബൗളിങ് നിര ഇന്ത്യയുടേത് തന്നെയോ എന്നു സംശയിച്ചു പോയെന്നും ഇന്‍സി വ്യക്തമാക്കി. ടെസ്റ്റ്‌ മത്സരത്തില്‍ രണ്ടിന്നിങ്‌സിലുമായി ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്ന ജസ്പ്രീത് ബുംറയെ വാതോരാതെ പ്രശംസിക്കാനും ഇന്‍സി മറന്നില്ല.

”ബുംറ പുറത്തെടുത്ത പ്രകടനം ലോകോത്തരമാണ്. ശരിക്ക് പറഞ്ഞാല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ബുംറയാണ്. മത്സരശേഷം മാന്‍ ഓഫ് ദ മാച്ച് ആയി ജോ റൂട്ടിനെയാണ് തെരഞ്ഞെടുത്തതെങ്കില്‍ എന്റെ മാന്‍ ഓഫ് ദ മാച്ച് ബുംറയ്ക്കാണ്. അതിനുള്ള കാരണം റൂട്ടിനെ രണ്ടിന്നിങ്‌സിലും വെള്ളം കുടിപ്പിച്ച ബൗളറാണ് ബുംറ. ഒരു തവണ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു”- ഇന്‍സി പറയുന്നു.