80 വയസായിരുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി കുറച്ച് സിപിഎം

single-img
9 August 2021

സിപിഎമ്മിൽ കേന്ദ്രകമ്മിറ്റി അംഗമായിരിക്കാനുള്ള വ്യക്തികളുടെ പ്രായപരിധി 80 ൽ നിന്നും 75 വയസാക്കി കുറവ് ചെയ്തു. ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയ്ക്കുമാണ് ഇപ്പോൾ 75 വയസിന് മുകളിൽ പ്രായമുള്ളത്. പിണറായി വിജയന് പുതിയ തീരുമാനത്തിൽ നിന്നും ഇളവ് നല്‍കണമോ എന്നതുൾപ്പെടെ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലാണുണ്ടാകുക.

ഇതോടൊപ്പം തന്നെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായവും കുറയ്ക്കണമെന്ന് കേന്ദ്രകമ്മിറ്റിയിൽ നിന്നും നിർദ്ദേശമുണ്ട്. ഈ വർഷം സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിൽ കണ്ണൂരാണ് നടക്കുക. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.