ഈബുൾ ജെറ്റ് വിവാദത്തില്‍ പോലീസിനെതിരെ മാത്യു കുഴൽനാടൻ; വിമർശനം കടുത്തപ്പോള്‍ പോസ്റ്റ് തിരുത്തി

single-img
9 August 2021

നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും ആർടിഒഫീസിലെത്തിയശേഷം ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകായും ചെയ്ത ഇ ബുൾ ജെറ്റ് സഹോദരൻമാർ എന്നറിയിപ്പെടുന്ന വ്ളോഗർമാരായ സഹോദരൻമാരായ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാത്യു കുഴൽനാടൻ എംഎൽഎയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ എന്നായിരുന്നു കുഴൽനാടന്‍ ചെയ്ത പോസ്റ്റ്. എന്നാൽ പരസ്യമായി നിയമനലംഘനത്തെ ഒരു എംഎൽഎ ന്യായീകരിക്കുന്നുവെന്ന വിമർശനം സോഷ്യല്‍ മീഡിയയില്‍ ഉയർന്നതോടെ എംഎൽഎ പോസ്റ്റ് തിരുത്തുകയായിരുന്നു.

നമ്മുടെ നാട്ടിലെ പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ കുറിപ്പ്. ഇവിടെ ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക.. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ പോലീസിന് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ലെന്നും എംഎൽഎ എഴുതിയിരുന്നു.

എന്നാല്‍ റീച് കൂട്ടാൻ ഇവർ പലരുമായും പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുള്ളവരാണ് വെറുതെ കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേ സാറേ’ എന്നായിരുന്നു ഒരാളുടെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ വിമർശനം കടുത്തതോടെ എംഎൽഎ തന്റെ പോസ്റ്റ് ‘ പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്’,എന്ന് തിരുത്തുകയായിരുന്നു.

https://www.facebook.com/mathewkuzhalnadanofficial/posts/4201025820014319