നിയമലംഘകർക്ക് ചായ വാങ്ങിക്കൊടുക്കാൻ കഴിയുമോ; പോലീസ് പിഴ ഈടാക്കുന്നതില്‍ പ്രതികരണവുമായി എ വിജയരാഘവൻ

single-img
9 August 2021

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും അന്യായമായി പോലീസ്പിഴയീടാക്കുന്നതായുള്ള വ്യാപക പരാതിക്കിടയില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി.

കേരളത്തില്‍ ഇതുവരെ നിയമം ലംഘിക്കാത്ത ആർക്കുംപോലീസ് പിഴയിട്ടതായി തനിക്ക് അറിയില്ലെന്ന് എ വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാത്രമല്ല, നിയമലംഘകർക്ക് ചായ വാങ്ങിക്കൊടുക്കാൻ കഴിയുമോയെന്നും അദ്ദേഹം ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരിഹസിച്ചു.

അതേസമയം കോവിഡ് പ്രതിസന്ധിക്കിടയില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ പോലീസ് നടപടികള്‍ക്കെതിരെ വ്യാപകമായി പരാതിയാണ് ഉയരുന്നത്. കഴിഞ്ഞ വളരെ കുറച്ച് ദിവസങ്ങള്‍ക്കിടെ മാത്രം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 70,000ത്തോളം പേര്‍ക്ക് പിഴയിട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ മത്സ്യത്തൊഴിലാളിയായ സ്ത്രീയുടെ മീൻ തട്ടിക്കളഞ്ഞ പോലീസ് നടപടി വളരെ വിവാദമാകുകയും ചെയ്തിരുന്നു.