ബലിതർപ്പണത്തിന് പോയതിന് പിഴയിട്ടത് 2000 രൂപ; രസീത് നല്‍കിയത് 500ന്; പോലീസിനെതിരെ പരാതി

single-img
8 August 2021

കർക്കിടക വാവ് ദിവസമായ ഇന്ന് തിരുവനന്തപുരത്ത് ബലിതർപ്പണത്തിന് പോയതിന് വെഞ്ചാവൊട് സ്വദേശിക്ക് പിഴ ചുമത്തിയ പോലീസിനെതിരെ പരാതി. ശ്രീകാര്യം പോലീസ് വെഞ്ചാവൊട് സ്വദേശി നവീന് .2000 രൂപ പിഴയായി വാങ്ങിയിട്ട് 500 രൂപയുടെ മാത്രം രസീത് കൊടുക്കുകയായിരുന്നു.

എന്തിനായിരുന്നു തങ്ങൾ യാത്ര ചെയ്തതെന്ന വിവരം പോലും ചോദിക്കാതെ പോലീസ് നടപടിയെടുത്തെന്ന് യുവാവ് പറയുന്നു.അതേസമയം, പിഴ എഴുതിയതിൽ വന്ന വീഴ്ച്ചയായിരുന്നു എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള മറുപടി.

സമാനമായി കൊവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് ജില്ലയില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബലിയിടാന്‍ കടപ്പുറത്ത് ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമായിരുന്നു കേസെടുത്തത്.