ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല; മുന്നറിയിപ്പുമായി ജി സുധാകരന്റെ പുതിയ കവിത

single-img
8 August 2021

ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിയും സിപിഎമ്മിലെ സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്റെ പുതിയ കവിത വിവാദമാകുന്നു. അന്വേഷണങ്ങള്‍ ഉള്‍പ്പെടെ നിലവിൽ പാർട്ടിക്കകത്തും പുറത്തും തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പരാമർശിക്കുന്നതും തന്റെ പ്രവർത്തനങ്ങൾക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നുമാണ് കവിതയിലൂടെ സുധാകരൻ ഉന്നയിക്കുന്നത് എന്നാണ് വ്യാഖ്യാനം.

‘നേട്ടവും കോട്ടവും’ എന്ന പേരില്‍ എഴുതിയിട്ടുള്ള കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും എഴുതി, നവാഗതർക്ക് സമർപ്പിച്ചുകൊണ്ടാണ് സുധാകരന്‍ വായനക്കാരെ ക്ഷണിക്കുന്നത്.

https://www.facebook.com/Comrade.G.Sudhakaran/posts/4184005248302247