അഫ്ഗാൻ സൈന്യത്തിന്റെ വ്യോമാക്രമണം; 200 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

single-img
8 August 2021

അഫ്ഗാനിസ്ഥാനിലെ ഷെബെർഗൻ നഗരത്തിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 200 താലിബാ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്റെ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.താലിബാൻ ഭീകരരുടെ ഒളിതാവളങ്ങളിലും അവരുടെ കേന്ദ്രങ്ങളിലും നടത്തിയ വ്യോമാക്രമണത്തിൽ ഇരുനൂറിലേറെ തലിബാനികൾ കൊല്ലപ്പെടുകയായിരുന്നു.

സൈന്യത്തിന്റെ ആക്രമണത്തിൽ അവരുടെ നൂറോളം വാഹനങ്ങളും മറ്റ് സാമഗ്രികളും ആയുധങ്ങളും നശിപ്പിച്ചു എന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഫവദ് അമൻ സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ വ്യക്തമാക്കി. അവസാന രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കിയ രണ്ടാമത്തെ പ്രവിശ്യ നഗരമാണ് ജവ്സ്ജൻ.

രാജ്യത്തെ അതീവ തന്ത്രപ്രാധാന്യമുള്ള നഗരങ്ങളിൽ ഒന്നാണിത്. വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനവും താലിബാൻ കഴിഞ്ഞവെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു.