ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ജാവലിനിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

single-img
7 August 2021

ടോക്യോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമായി ജാവലിനിൽ ഇറങ്ങിയ നീരജ് ചോപ്രയുടെ നേട്ടം. ഇന്ന് നടന്ന ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്. നേരത്തെ 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി നീരജ് ചോപ്ര മാറി.

ഫൈനൽ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്താൻ സാധിച്ച നീരജ് ചോപ്ര രണ്ടാം റൗണ്ടിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു തന്റെ മികച്ച ദൂരം കണ്ടെത്തിയത്. പിന്നാലെ മൂന്നാം ശ്രമത്തിൽ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റർ.

പിന്നീട് എറിഞ്ഞ ശ്രമങ്ങളിൽ ദൂരം മെച്ചപ്പെടുത്താൻ കഴിയാതിരുന്നതിനാൽ താരം അതെല്ലാം ഫൗൾ ആക്കുകയായിരുന്നു.ഫയൽ മത്സരത്തിൽ 2017ലെ ലോക ചാമ്പ്യനും ടോക്യോയിൽ സ്വർണം നേടാൻ കൂടുതൽ സാധ്യത കല്പിക്കപ്പെട്ടിരുന്ന ജർമനിയുടെ ജൊഹനാസ് വെറ്റർ ഫൈനലിൽ ആദ്യ എട്ട് സ്ഥാനങ്ങൾക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്.