മുഈനലി ശിഹാബ് തങ്ങളെ അസഭ്യവര്‍ഷം നടത്തിയ റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്തു

single-img
7 August 2021

ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത് വന്നെങ്കിലും വാര്‍ത്തസമ്മേളനത്തിനിടെ ഉണ്ടായ സംഭവങ്ങളിൽ റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്തു. മുസ്‌ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം ഉണ്ടായത്.

മാധ്യമപ്രവർത്തകരോട് മുഈൻ അലി സംസാരിക്കുന്നതിനിടെ റാഫി അസഭ്യവർഷവുമായി ചാടിയെണീക്കുകയും മുഈനലി ശിഹാബ് തങ്ങളെ യൂസ്ലെസ് എന്നടക്കം വിളിച്ച ശേഷമാണ് വാർത്താ സമ്മേളന ഹാളിൽ നിന്നും ഇറങ്ങിപ്പോയത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നുള്ള 2004 ൽ ഇന്ത്യാവിഷൻ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി. അന്ന് ലീഗ് നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യാവിഷൻ ഓഫീസിനു നേരെയും മാധ്യമ പ്രവർത്തകർക്ക് നേരെയും കല്ലേറുണ്ടായിരുന്നു.