കൊവിഡ് മാനദണ്ഡലംഘനം; മമ്മൂട്ടിക്കെതിരെ ചുമത്തപ്പെട്ടത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

single-img
7 August 2021

കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന്‍ മമ്മൂട്ടിക്കെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താകുന്ന കുറ്റം. മമ്മൂട്ടിക്ക് പുറമെ നടന്‍ രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിലെ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇവര്‍. ചടങ്ങിന് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ബ്ലോക്കില്‍ ഇവര്‍ എത്തിയിരുന്നു. കൃത്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങിന് പിന്നാലെയായിരുന്നു നടന്മാര്‍ക്ക് ചുറ്റും ആളുകൂടിയത്. നടന്മാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം പേര്‍ കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറയുന്നു.