പേരുമാറ്റാൻ പ്രാവീണ്യമൊന്നും വേണ്ട; പുതിയ പദ്ധതികൾ തുടങ്ങി ആദരവ് കാണിക്കൂ അതല്ലേ ഹീറോയിസം: രമ്യ ഹരിദാസ്

single-img
6 August 2021

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ​ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന എന്ന് കേന്ദ്ര സർക്കാർ മാറ്റിയതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസ്.ഇത്തരത്തിൽ പേരുമാറ്റാൻ പ്രാവീണ്യമൊന്നും വേണ്ട,എന്നാൽ ഒരു ആശയം നടപ്പാക്കാൻ പ്രാവീണ്യം വേണമെന്നും ഓർമ്മപ്പെടുത്തി.

രാജ്യത്തെ നിലവിലുള്ള അവാർഡുകളും സ്റ്റേഡിയങ്ങളും പേരുമാറ്റിയല്ല ആദരവ് കാണിക്കേണ്ടത്, പുതിയ പദ്ധതികൾ തുടങ്ങി ആദരവ് കാണിക്കൂ. അതല്ലേ ഹീറോയിസമെന്നും രമ്യ ഫേസ്ബുക്കിൽ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കുറിച്ചു.