കരയുന്നത് നിര്‍ത്തൂ,രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു; വനിതാ ഹോക്കി താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

single-img
6 August 2021

ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് എന്ന് താരങ്ങളോട് ഫോണില്‍ സംസാരിക്കവേ മോദി പറഞ്ഞു.

മോദിയുടെ വാക്കുകള്‍: ‘ നിങ്ങള്‍ കരയുന്നത് നിര്‍ത്തൂ, അത് എനിക്കു കേള്‍ക്കാം. നമ്മുടെ രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. ആരും നിരാശപ്പെടേണ്ട. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയുടെ അടയാളമായ ഹോക്കിക്ക് നിങ്ങളുടെ കഠിനധ്വാനത്തിലൂടെ വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നു.’