വിസ്മയ കേസ്; സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കാന്‍ കിരൺ കുമാർ

single-img
6 August 2021

ഭർതൃ വീട്ടിൽ നടന്ന വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ. പിരിച്ചുവിട്ട നടപടിക്കെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരൺ കുമാറിന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

സർക്കാർ നടപടി കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയായാണെന്ന് അഭിഭാഷകൻ പറയുന്നു.. ഇന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന വിസ്മയയുടെ ഭർത്താവ് കിരൺ പിരിച്ചുവിട്ടുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.