കാവേരി നദിക്ക് കുറുകെ അണക്കെട്ട്; കര്‍ണ്ണാടക ബിജെപി സര്‍ക്കാരിനെതിരെ തമിഴ്‌നാട് ബിജെപി

single-img
5 August 2021

കർണാടകയിലെ ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. കാവേരി നദിയുടെ കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടകയുടെ നീക്കത്തിന് എതിരെയാണ് അണ്ണാനമലൈയുടെ ഒരുദിവസത്തെ നിരാഹാരസമരം.

കര്‍ണാടക മുൻമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സ്ഥാനമൊഴിയുന്നതിന് മുൻപ് തന്നെ ഈ വിഷയം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകുകയും പിന്നാലെ സർവ്വകക്ഷിയോഗം വിളിച്ചുചേർക്കുകയും ചെയ്തെങ്കിലും അണക്കെട്ട് നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു കർണ്ണാടകയുടെ നിലപാട്.

കുടിവെള്ള പദ്ധതി തങ്ങളുടെ അവകാശമാണെന്ന വാദത്തിൽ കർണ്ണാടക സർക്കാർ ഉറച്ചുനില്‍ക്കുകയായിരുന്നു . ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് ബിജെപി അധ്യക്ഷൻ നിരാഹാര സമരവുമായി രംഗത്തെത്തുന്നത്. അതേസമയം, അണക്കെട്ടിനെതിരെ ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്തെത്തിയിട്ടും നിശബ്ദമായിരിക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കണ്ടാണ് ബിജെപി സമരമെന്നാണ് മറ്റ് രാഷ്ട്രീയ കകക്ഷികള്‍ ഉയര്‍ത്തുന്ന ആരോപണം.