മുഖം മറച്ചില്ല; 21കാരിയെ താലിബാൻ ഭീകരര്‍ വെടിവെച്ചു കൊന്നു

single-img
5 August 2021

മുഖം മറച്ചില്ല എന കാരണത്താല്‍ 21കാരിയെ താലിബാൻ വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ ബൽഖ് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്നതിനിടെയാണ് 21 കാരിയായ നസാനീനെ കാറിൽ നിന്ന് വലിച്ചിഴച്ച ശേഷം താലിബാൻ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയത് എന്ന് അഫ്ഗാനിസ്ഥാൻ ടൈംസ് റിപ്പോർട്ട്ചെയ്യുന്നു.

അമേരിക്കന്‍ സഖ്യ സേനയുടെ പിന്‍വാങ്ങലിന് ശേഷം അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങൾ പിടിച്ചടക്കിയ താലിബാൻ സ്ത്രീകൾക്കെതിരായ നിലപാട് കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. രാജ്യത്തെ സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.

പുരുഷൻമാർ ഒപ്പമില്ലാതെ വരുന്ന സ്ത്രീകൾക്ക് സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് താലിബാൻ കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 21കാരിയുടെ കൊലപാതകം താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് നിഷേധിച്ചു.