കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ചു; തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് റദ്ദാക്കി

single-img
4 August 2021

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം നഗരത്തിലെ എം.ജി റോഡിലെ പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. 1994-ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് നടന്ന നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ സ്ഥാപനത്തിനുള്ളില്‍ കയറ്റി കട പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.