കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെയും കര്‍ഷകരുടെയും നാമത്തില്‍

single-img
4 August 2021

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച 29 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ചടങ്ങില്‍ ചില മന്ത്രിമാര്‍ ഗോമൂത്രം, കര്‍ഷകര്‍ എന്നിവരുടെ നാമത്തിലും ദൈവനാമത്തിലുമായാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.

ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനി കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തില്‍ അധികാരമേല്‍ക്കുന്നു എന്ന് പ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റൊരു മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭാ വികസനം നടപ്പിലാക്കിയത്.