കൊവിഡ്: വന്ദേഭാരത്‌ മിഷനിലൂടെ വിദേശത്ത് നിന്ന് തിരികെ എത്തിയവരില്‍ കൂടുതൽ പേർ കേരളത്തില്‍

single-img
4 August 2021

കൊവിഡ് രണ്ടാം തരംഗം ലോകമാകെ തീവ്രമായപ്പോള്‍ വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം ആവിഷ്ക്കരിച്ച വിമാന സര്‍വീസായ വന്ദേഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലോക് സഭയില്‍ പറഞ്ഞു.

വന്ദേ ഭാരതിലൂടെ ഡല്‍ഹിയില്‍ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം പേരാണ് വിദേശത്ത് നിന്ന് ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. പദ്ധതിയിലൂടെ കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് വന്നത്. കേന്ദ്ര വിദേകാര്യമന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ ഹൈബി ഈഡനെ അറിയിച്ചതാണിത്.