വനിതാ ഹോക്കിയിൽ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് സെമിയിൽ പരാജയം; ഇനി പോരാട്ടം വെങ്കലത്തിനായി

single-img
4 August 2021

ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ ഹോക്കി സെമില്‍ ഇന്ത്യക്ക് തോല്‍വി. അര്‍ജന്റീനക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

ഗുര്‍ജിത് കൗറിന്റെ ഗോളില്‍ ഇന്ത്യ ആദ്യം മുന്നിലെത്തി. എന്നാല്‍ പിന്നീട് ഉണ്ടായ നോയല്‍ ബാറിയോന്യൂവോ നേടിയ രണ്ട് ഗോളാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടണുമായി കളിക്കും. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തിയിരുന്നതാണ്. റാണി രാംപാലിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു. അതേസമയം, നേരത്തെ ഇന്ത്യയുടെ പുരുഷ ടീമും പുറത്തായിരുന്നു. ബെല്‍ജിയത്തോട് 5-2നാണ് ടീം തോറ്റത്. പുരുഷ ടീം വെങ്കലത്തിനുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നേരിടും.